കൊറോണ : സർക്കാർ നിർദ്ദേശം അനുസരിച്ച് പറശ്ശിനിക്കടവ് മടപ്പുരയിൽ പയംകുറ്റി ഒഴികെയുള്ള എല്ലാ നിത്യപൂജകളും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചു.

കണ്ണൂർ : കോവിഡ്​ 19 പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാറി​​െന്‍റ ജാഗ്രതാ നിര്‍ദേശ പ്രകാരം പറശ്ശിനി കടവ്​ മുത്തപ്പന്‍ മഠപ്പുരയിൽ അനുഷ്​ഠാനങ്ങള്‍ പയംകുറ്റി മാത്രമാക്കി ചുരുക്കി.

ബുധനാഴ്​ച​ മുതല്‍ എല്ലാ നിത്യപൂജകളും കുട്ടികള്‍ക്ക്​ നല്‍കി വരുന്ന ചോറൂണ്‍, നിര്‍മാല്യ വിതരണം, പ്രസാദ ഊട്ട്​, താമസ സൗകര്യം ഉള്‍പ്പെടെ ഇനിയൊരു അറിയിപ്പ്​ ഉണ്ടാകും വരെ താല്‍കാലികമായി നിര്‍ത്തിവെച്ചു. വെള്ളാട്ടവും പ്രസാദ ഊട്ടും ബുധനാഴ്​ച ഉച്ചക്ക്​ കൂടി മാത്രമേ ഉണ്ടാകൂ.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നതും പരസ്​പര സമ്പർക്കവും പരമാവധി ഒഴി​വാക്കണമെന്ന സര്‍ക്കാറി​​െന്‍റ നിര്‍ദേശം കണക്കിലെടുത്ത്​ ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന്​ ക്ഷേത്രം അധികൃതര്‍ അറിയിച്ചു.