കൊറോണ സംബന്ധമായ അടിയന്തര ആവശ്യങ്ങൾക്കുള്ള കണ്ട്രോൾ റൂം വീണ്ടും സജ്ജമാക്കി കേരള സർക്കാർ ; സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ നമ്പറുകൾ

സംസ്ഥാനത്ത് 5 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കി. പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252 എന്നീ കോള്‍ സെന്ററിലെ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.