ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ; അമൃതാനന്ദമൈ മഠത്തിൽ 67 പേർ കൊറോണ നിരീക്ഷണത്തിൽ ; ആരോഗ്യവകുപ്പിനെ അറിയിക്കാതെ ഒളിച്ചു വെക്കാൻ ശ്രമം ? | 67 People Where Isolated From Amruthanandamai Madom, They will not corporate with Medical Department

കൊറോണ ബാധയ്ക്ക് എതിരെ ലോകം മുഴുവൻ പൊരുത്തുമ്പോൾ, കേരളം അതിന്റെ പരമാവധിയിൽ പ്രയത്നിക്കുമ്പോൾ ആൾ ദൈവമായ അമൃതാനന്ദമൈയും അവരുടെ മഠവും ഒളിച്ചു വെക്കുന്നത് എന്താണ്, ദിനവും വിദേശികൾ വന്നുപോകുന്ന മഠം, സർക്കാരുമായി സഹകരിക്കാത്തതും, ഒടുവിൽ 67 -ഓളം ആളുകൾ നിരീക്ഷണത്തിലേക്ക് മാറ്റപ്പെടുമ്പോൾ അവിടെ സംഭവിച്ച കാര്യങ്ങൾ ആലപ്പാട് മെമ്പർ ബേബി ഫേസ്‌ബുക്ക് പോസ്റ്റ് വഴി വിശദീകരിക്കുന്നു


ലോകം ഒരു മഹാമാരിക്കെതിരേ പടപൊരുതുന്ന ഈ സന്ദർഭത്തിൽ ആരോഗ്യ പ്രവർത്തകരും സർക്കാർ സംവിധാനത്തിൻ്റെ ഭാഗമായിട്ടുള്ള കർശനമായ നിർദ്ദേശങ്ങളും പാലിക്കുവാൻ ഏതൊരു പൗരനും സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിച്ച് കഴിഞ്ഞ ദിവസം രാജ്യം കൈകൾ ചേർത്തടിച്ചപ്പോൾ. ആവുന്ന രീതിയിലെല്ലാം ശബ്ദമുണ്ടാക്കി ഐക്യ ദാർഡ്യം പ്രഖ്യാപിച്ചവരാണ് മാതാ അമൃതാനന്ദമയീ മഠവും അവിടത്തെ അന്തേവാസികളും കൊറോണ ചൈനയെ കാർന്നുതിന്നുന്ന സമയത്ത് ആലപ്പാട് പഞ്ചായത്തിലെ മെഡിക്കൽ സംഘം മഠം അധികൃതരെ സമീപിക്കുകയും ആവശ്യമായ മുൻ കരുതൽ സ്വീകരിക്കുവാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ദർശനവും ആലിംഗനവും ഒഴിവാക്കിയെന്നും സന്യാസ ദീക്ഷ നൽകുന്ന ചടങ്ങ് ലളിതവൽക്കരിക്കുകയും സന്ദർശകർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു എന്ന വാർത്ത എല്ലാ മുഖ്യധാര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഏറ്റവും കൂടുതൽ വിദേശികൾ താമസിക്കുകയും വന്നു പോകുകയും ചെയ്യുന്ന സ്ഥലം എന്ന നിലയിൽ ആലപ്പാട് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ നിരവധി തവണ മഠം സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കാൻ മുതിരുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ തുടക്കം മുതൽ വ്യക്തമായ വിവരങ്ങൾ കൈമാറുന്നതിൽ മഠം അധികൃതർ നിഷേധാത്മക നിലപാടാണെടുത്തത്.ഒടുവിൽ രോഗ തീവ്രത കേരളത്തിൽ പ്രകടമായി തുടങ്ങിയപ്പോൾ കൈമാറിയ വിവരങ്ങളിൽ വ്യാപകമായ പിശകുകൾ ഒടുവിൽ ജില്ലാ കളക്ടർ ഇടപെട്ടു യോഗം വിളിച്ചു. ആ യോഗത്തിൽ മഠം പ്രതിനിധി ആവർത്തിച്ച് പറഞ്ഞത് പഞ്ചായത്ത് അധികൃതരോ ആരോഗ്യ പ്രവർത്തകരോ മഠം സന്ദർശിക്കുകയോ വിവരങ്ങൾ ആരായുകയോ ചെയ്തിട്ടില്ലായെന്നാണ്. സന്യാസം എന്നാവരണം എന്ത് കള്ളവും പറയാനുള്ളതല്ല എന്ന കാര്യമെങ്കിലും ഇവർ മനസിലാക്കേണ്ടേ.
എന്നാൽ മെഡിക്കൽ ഓഫീസർ കൃത്യമായി തുടക്കം മുതൽ റിപ്പോർട്ട് കളക്ടർക്ക് നൽകിയിരുന്നു.അതോടൊപ്പം മഠം അധികൃതരുമായി നടത്തിയ ആശയ വിനിമയത്തിൻ്റെ പൂർണ്ണവിവരങ്ങൾ കാണിക്കുകയും അവരുടെ പൊള്ളത്തരം തുറന്നു കാട്ടുകയും ചെയ്തു.67 പേർ നിരീക്ഷണത്തിൽ ഉണ്ട് എന്നുള്ള വിവരം ഇവർ എന്തിന് മറച്ചു വെച്ചു എന്നത് ഈ സമൂഹം ചോദിക്കേണ്ട ചോദ്യമാണ്. ഇവിടത്തെ നിയമ സംവിധാനങ്ങൾ ചോദിക്കേണ്ട ചോദ്യമാണ് ,ഇന്ന് ആലപ്പാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ്റെയും സ്ഥലം വാർഡ് മെമ്പറുടേയും ആരോഗ്യ സേന പ്രവർത്തകരുടേയും നേതൃത്വത്തിൽ 67 പേരേയും ആംബുലൻസ് വരുത്തി കൊറോണ ടെസ്റ്റിന് വിധേയരാക്കി നാഴികക്ക് നാൽപ്പത് വട്ടം ബ്രേക്കിംഗ് ന്യൂസ് നൽകുന്ന മലയാള ത്തിലെ മാമ മാധ്യമങ്ങൾ ഇതൊന്നും കാണില്ല കണ്ടാലും മുഖം തിരിക്കും ആത്മീയതയെ വിറ്റു തിന്നുന്ന ഇവരെ ഈ നാട്ടിലെ നിയമത്തിന് ഒന്നും ചെയ്യാൻ കഴിയില്ല അത് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുന്നു.
ആർ. ബേബി
ഗ്രാമപഞ്ചായത്തംഗം
ആലപ്പാട്