കേരളത്തില്‍ രണ്ടാമത്തെ കൊറോണ മരണം; പോത്തന്‍കോട് സ്വദേശി 69 കാരന്‍ മരിച്ചു | CoViD-19 Death again in Keralaതിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിച്ച് രണ്ടാമത്തെ മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ 69 കാരനാണ് മരിച്ചത്.

കൊറോണ വൈറസ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ അസീസാണ് മരണപ്പെട്ടത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേദം അബോധാവസ്ഥയിലായിരുന്നു. ഈ മാസം 28ാം തിയ്യതിയാണ് ഇദ്ദേഹത്തെ ചികിത്സയില്‍ പ്രവേശിപ്പിച്ചത്