കൊറോണ ; ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയിൽ ഉള്ള വിദേശ യാത്ര കഴിഞ്ഞു വന്നവർക്കുള്ള മെഡിക്കൽ ഓഫീസറുടെ അടിയന്തിര മുന്നറിയിപ്പ് | CoViD - 19 Corona Alert Chapparappadavu Panchayath

ചപ്പാരപടവ് : ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നതും വിദേശ രാജ്യങ്ങളില്‍ നിന്നും 2020 February 28 ന് ശേഷം തിരികെ എത്തിയിട്ടുള്ളവര്‍ (അവധി, തീര്‍ത്ഥാടനം, ടൂര്‍, വിദ്യാഭ്യാസം കഴിഞ്ഞ് തിരികെ വന്നവര്‍) ചപ്പാരപടവ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍, താഴെ പറയുന്ന ജീവനക്കാരെ ഉടന്‍ തന്നെ ബന്ധപ്പെടേണ്ടതാണ്.

ആശുപത്രി സന്ദർശിക്കേണ്ടതില്ല.
അത് കൂടുതൽ രോഗവ്യാപനത്തിന് സാഹചര്യം ഉണ്ടാക്കും.

ബന്ധപ്പെടേണ്ട നമ്പര്‍ :

Health Inspector - Abraham.V : +9194950 64938
Junior Health Inspector - Rajesh Babu : +919387258404
Junior Health Inspector - BerlineShine Bino : +919526648219
Junior Health Inspector - Rajasree : +919847666682

 PHC Chapparapadavu : 04602271101

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കേണ്ടതാണ്.

ജീവിത ശൈലീ രോഗ ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികളുടെ( പ്രമേഹം, BP, ഹൃദ്രോഗം) ബന്ധുക്കൾ വന്നാൽ മരുന്ന് കൊടുക്കുന്നതായിരിക്കും.

കൊറോണ പ്രായമായവരിലും ജീവിത ശൈലീ രോഗങ്ങളുള്ളവരിലും മാരകമാകാൻ സാധ്യതയുള്ളതിനാൽ അത്തരക്കാർ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കുക.
എന്ന് ചപ്പാരപടവ് PHC മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു