കൊച്ചിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ; രോഗം സ്ഥിരീകരിച്ചത് ബ്രിട്ടീഷ്‌ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് | Five New Corona Case In Keralaകൊച്ചി : കൊച്ചിയില്‍ അഞ്ച് വിദേശികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ നിന്നെത്തിയ 17 അംഗ സംഘത്തില്‍പെട്ടവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേരുടെയും ആരോഗ്യനില തൃപ്‌തികരമാണ്. ഇതോടെ കേരളത്തിലെ രോഗബാധിതരുടെ എണ്ണം 30 ആയി.

രോഗം സ്ഥിരീകരിച്ചവര്‍ നേരത്തെ നിരീക്ഷണത്തിലായിരുന്നു. ഇവരെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഘത്തിലുള്ള ബാക്കി 12 പേരുടെ ഫലം നെഗറ്റീവാണ്.

നേരത്തെ മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പൊലീസ് ഇവരെ തടയുകയായിരുന്നു.