അതിഥി തൊഴിലാളികളെ നിയമം ലംഘിക്കാൻ പ്രേരിപ്പിച്ച വെൽഫയർ പാർടി നേതാവ് അറസ്റ്റില്‍ | Welfare Party Leader Arrested Due Yo Fake Message Spread


ഹരിപ്പാട് : അതിഥി തൊഴിലാളികളെ ലോക് ഡൗണും നിരോധനാജ്ഞയും ലംഘിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് വെല്‍ഫയര്‍ പാര്‍ടി ജില്ലാ പ്രസിഡന്റ് നാസര്‍ ആറാട്ടുപുഴയെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായ നിയന്ത്രണങ്ങള്‍ ലംഘിച്ച് പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങിയിരുന്നു. ഇതേ മാതൃകയില്‍ ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടി വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ചുനടത്താന്‍ നാസര്‍ ആറാട്ടുപുഴ ശ്രമിച്ചെന്ന്  പൊലീസ് പറയുന്നു.  

ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരവും കുറ്റംചുമത്തി.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇദ്ദേഹം മത്സരിച്ചിരുന്നു.