251 ആളുകൾ ചികിത്സയിൽ ഉണ്ട്. 14 ആളുകൾക്ക് രോഗം ഭേദമായി.
ഇന്ന് രോഗം സ്ഥിദ്ധീകരിച്ചവരിൽ 3 പേർ നിസ്സാമുദീനിൽ നിന്ന് വന്നവർ ആണ്.
ഇന്ന് 8126 ആളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി.
ലോക്ക്ഡൗൺ പഠിക്കുവാൻ വിദഗ്ധർ അടങ്ങിയ 17 അംഗ സമിതിയെ നിയോഗിച്ചു.
വെറ്റില, താമര, സ്ട്രോബറി ഉൾപ്പടെ ഉള്ള കർഷകർക്ക് കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക പാക്കേജ് പരിഗണനയിൽ.
ഈ കണക്കുകൾ കാണിക്കുന്നത് രോഗ വ്യാപനം പിടിച്ചു നിർത്താൻ ആയെന്നും, അതിന്റെ മുൻപന്തിയിൽ നിന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും അഭിനന്ദനങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ്-19 അവലോകനത്തിന് ശേഷം പത്രസമ്മേളനത്തിൽ അറിയിച്ചു.