ആശ്വാസദിനം; ഇന്ന് ഒരാള്‍ക്ക് മാത്രം കൊറോണ, പകർന്നത് സമ്പർക്കത്തിലൂടെ 7 പേര്‍ക്ക് രോഗം ഭേദമായി: ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയവര്‍ കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരം :  ഇന്ന് സംസ്ഥാനത്ത് ഒരാള്‍ക്ക് മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് ഏഴ് പേര്‍ക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍ഗോഡ് നാലു പേര്‍ക്കും, കോഴിക്കോട് രണ്ടു പേര്‍ക്കും, കൊല്ലത്ത് ഒരാള്‍ക്കുമാണ് രോഗം ഭേദമായത്.

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തിയെന്നും നിലവില്‍ 97,464 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയവര്‍ കേരളത്തിലാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഇളവുകള്‍ നാളെ ക്യാബിനറ്റ് യോഗം ചേര്‍ന്ന ശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.