ലോട്ടറി വില്‍പന 18 മുതല്‍; നറുക്കെടുപ്പ് ജൂണ്‍ ഒന്നു മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 18 മുതല്‍ ലോട്ടറി വില്‍പന ആരംഭിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്.

ജൂണ്‍ ഒന്നു മുതല്‍ നറുക്കെടുപ്പ് നടത്തുമെന്നും ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

നശിക്കപ്പെട്ട ടിക്കറ്റുകള്‍ക്ക് പകരം ടിക്കറ്റ് നല്‍കും. 100 ടിക്കറ്റുകള്‍ കടമായി ഏജന്റ് മാര്‍ക്ക് നല്‍കും. ചെറുകിട ഏജന്റുമാര്‍ക്ക് ആദ്യ 100 ടിക്കറ്റുകള്‍ വായ്പയായി നല്‍കും. വില്‍പ്പനക്കാര്‍ക്ക് മാസ്‌കും കൈയ്യുറയും സാനിറ്റൈസറും നല്‍കുമെന്നും സാമൂഹിക അകലമടക്കമുള്ള മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാണെന്നും മന്ത്രി പറഞ്ഞു.

ഏജന്റുമാര്‍ക്ക് മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.