ലോകം ഭീതിയിൽ തന്നെ, കോവിഡ്‌-19 മരണം 2,75,962 ആയി ; നാൽപ്പതു ലക്ഷത്തിനുമേൽ ആളുകൾക്ക് കോവിഡ്‌ സ്ഥിതീകരിച്ചു

ലോകത്ത് കൊവിഡ് മഹാമാരിയില്‍ മരണം 2,75,962 ആയി. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40,10,611 ആയി. ഇതില്‍ 13 ലക്ഷത്തിലധികം രോഗികളും അമേരിക്കയിലാണ്. അടുത്ത സ്ഥാനങ്ങളിലുള്ള ആറു രാജ്യത്തെയും ആകെ രോഗബാധിതരുടെ എണ്ണത്തേക്കാള്‍ അധികമാണിത്.

ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് 100 ദിവസം പിന്നിട്ടപ്പോള്‍ ആകെ രോഗികള്‍ 59,000 കടന്നു. മരണം രണ്ടായിരത്തിനടുത്തെത്തി. 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 3,390 പേര്‍ക്ക്. 103 പേര്‍ കൂടി മരിച്ചു. 29.36 ശതമാനമാണ് രോഗമുക്തി നിരക്ക്.
സ്പെയിനില്‍ രണ്ടര ലക്ഷത്തിലധികവും ഇറ്റലിയില്‍ 2,17,185 പേര്‍ക്കും രോഗം ബാധിച്ചു. ഫ്രാന്‍സ്, ജര്‍മനി, റഷ്യ എന്നിവിടങ്ങളില്‍ ഒന്നേമുക്കാല്‍ ക്ഷത്തിലധികം രോഗികള്‍. തുര്‍ക്കിയിലും ബ്രസീലിലും രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു.

അമേരിക്കയിലും ബ്രിട്ടനിലുമാണ് ഇപ്പോഴും പ്രതിദിന മരണസംഖ്യ കാര്യമായി കുറയാത്തത്. ഒരാഴ്ചയ്ക്കിടെ ഏറ്റവുമുയര്‍ന്ന മരണസംഖ്യയാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.