ലോക്ക്ഡൗൺ 2020 മെയ് 31 വരെ നീട്ടി, രാജ്യത്ത് കോവിഡ്‌-19 രോഗികളുടെ എണ്ണത്തിൽ വർദ്ധന

ന്യൂഡൽഹി : കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ മെയ് 31വരെ നീട്ടി. ഇത് സംബന്ധിച്ച മാർഗനിർദേശം ഉടൻ കേന്ദ്രം പുറപ്പെടുവിക്കും. മൂന്നാംഘട്ട ലോക്ക്ഡൗൺ ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയാണ് തീരുമാനം.

മാർച്ച് 25നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗൺ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17 ലേക്കും നീട്ടുകയായിരുന്നു.