വേണ്ടത് കൂടുതൽ ജാഗ്രത : സംസ്ഥാനത്ത് ഇന്ന് (22 മെയ് 2020) 42 പേര്‍ക്ക് വൈറസ് ബാധ; രണ്ടുപേര്‍ നെഗറ്റീവ്; സംസ്ഥാനത്ത് എറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ദിവസം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് എറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഒരു മരണവും ഉണ്ടായി.

ഇന്ന് 42 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്കാണ് നെഗറ്റീവായത്.

732 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 216 പേര്‍ ഇപ്പോല്‍ ചികിത്സയിലുണ്ട്.

കണ്ണൂര്‍ 12, കാസര്‍ഗോഡ് 7, കോഴിക്കോട് 5, പാലക്കാട് 5, തൃശൂര്‍ 4, മലപ്പുറം 4, കോട്ടയം 2, കൊല്ലം പത്തനംതിട്ട വയനാട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.

28 ഹോട്ട്സ്പോട്ടുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ 21 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 17 പേരും ഇന്ന് രോഗം സ്ഥരീകരിച്ചവരില്‍പെടുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞ്.

ഇന്നത്തെ രോഗബാധിതരുടെ കണക്ക് കൊവിഡ് പ്രതിരോധത്തില്‍ നാം കൂടുതല്‍ ജാഗ്രത കാണിക്കണമെന്നതിന്‍റെ ഓര്‍മപ്പെടുത്തലാണ് ഇതിലുമധികം ആളുകള്‍ ഇനിയും വരും ഒരു കേരളീയന്‍റെ മുന്നിലും നമ്മുടെ വാതില്‍ അടഞ്ഞു കിടക്കില്ല.

ലോക്ക്ഡൗണ്‍ നിയന്ത്രണത്തിലെ ഇളവുകള്‍ ആഘോഷിക്കാനുള്ളതല്ല ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ടിയാണ് ഈ ഇളവുകള്‍.

ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ പലയിടത്തും തിരക്കനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട് കുട്ടികളെയും മുതിര്‍ന്നവരെയും കൂട്ടി പുറത്തിറങ്ങുന്ന ശീലവും കണ്ടുതുടങ്ങിയിട്ടുണ്ട്.

റിവേ‍ഴ്സ് ക്വാറന്‍റൈന്‍ നിര്‍ദേശം പാലിക്കേണ്ടത് രോഗവ്യാപനം തടയുന്നതിന് അനിവാര്യമാണ് ഇത് അടിച്ചേല്‍പ്പിക്കാന്‍ ക‍ഴിയില്ലെന്നും ജനങ്ങള്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.