ലോക്ക്ഡൌണില്‍ ആശ്വാസമായി മംഗരയില്‍ CPIM -ന്‍റെ പച്ചക്കറി കിറ്റ് വിതരണം


മംഗര : ലോകം മുഴുവന്‍ കോവിഡ്-19 -ന്‍റെ കെടുതികള്‍ നേരിടുമ്പോള്‍, തങ്ങളാല്‍ ആകുന്ന സഹായ ഹസ്തങ്ങള്‍ നീട്ടുകയാണ് മംഗരയിലെ സി. പി. ഐ. എം പ്രവര്‍ത്തകരും സ്പാര്‍ക്ക് ക്ലബ്ബും.

സി. പി. ഐ. എം മംഗര, പെരുവണ ബ്രാഞ്ചുകളും, സ്പാർക് സ്പോർട്സ് ആന്റ് ആർട്സ്  ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രദേശത്തെ 300 -ൽ അധികം വീടുകളിൽ സൗജന്യമായി പച്ചക്കറി കിറ്റ് നൽകി.

ലോക് ഡൗണിൽ പെട്ട് ജീവിതം വഴി മുട്ടിയവർക്ക് ചെറിയൊരു ആശ്വാസം ആയി ഈ സഹായം. മംഗരയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ്  നേതാവായ  എം കണ്ണൻ ആദ്യ വിതരണം നിർവഹിച്ചു. സിപിഐഎം ആലക്കോട് ഏരിയ കമ്മിറ്റി അംഗവും മംഗര   വാർഡ് മെമ്പറും കൂടിയായ  ടി. പ്രഭാകരൻ ഉdഘാടനം നിർവഹിച്ചു. സി. പി. ഐ. എം മംഗര ബ്രാഞ്ച് സെക്രട്ടറി.  കെ. ബിജേഷ്, പെരുവണ ബ്രാഞ്ച് സെക്രട്ടറി. പ്രണവ്.  എ. സ്പാർക് ക്ലബ്ബ് സെക്രട്ടറി. ടി. പി. പ്രശോഭ്. പ്രസിഡന്റ്‌ മഹേഷ്‌. പി. എം. എന്നിവരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തകർ ഈ ഉദ്യമത്തിൽ പങ്കാളികളായി. വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ട് എന്നും മംഗര മറ്റുള്ള പ്രദേശങ്ങള്‍ക്ക് മാതൃകയാണ്.