മിടിക്കുന്ന ഹൃദയവുമായി കേരള സർക്കാരിന്റെ റെന്റ്‌ ഹെലികോപ്റ്റർ പറന്നുയർന്നു ; ഇനി മണിക്കൂറുകൾക്കുള്ളിൽ ലിസി ആശുപത്രിയിൽ മറ്റൊരു ശരീരത്തിൽ മിടിക്കും | Air Lifting Kerala

തിരുവനന്തപുരം : മസ്‌തിഷ്‌ക മരണം സംഭവിച്ച ദാതാവിൽ നിന്നും ഹൃദയം എടുത്ത് തിരുവനന്തപുരം കിംസ്  ആശുപത്രിയിൽ നിന്നു പ്രത്യേക വാഹനത്തിൽ എറണാകുളം ലിസി ആശുപത്രിയിലേക്ക് പുറപ്പെട്ടു. ലിസി ആശുപത്രിയിൽ ആണ് ഹൃദയം മാറ്റിവെക്കുക. ഹൃദയവുമായി വിദഗ്‌ദധ സംഘം  നാല് മണിക്ക് മുൻപ് തന്നെ സംസ്‌ഥാന സർക്കാരിന്റെ ഹെലികോപ്ടർ കൊച്ചിയിലേക്കെത്തും. 
ഭൂതത്താൻകെട്ട് സ്വദേശിനിക്കാണ് ഹൃദയം മാറ്റി വെക്കുന്നത്.
കൊച്ചി ലിസി ആശുപത്രിയില് നിന്നും ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ്‌ ശസ്‌ത്രക്രിയ ചെയ്തത്.  രാവിലെ 7നാണ്‌ ഇവർ  തിരുവനപുരത്തേക്ക് തിരിച്ചത്‌. 

സംസ്‌ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ യാത്രയാത്രയാണ്‌. ഇത്‌.    എയര്‍ ആംബുലന്‍ലസായി ആണ്‌ ഹെലികോ്‌റ്റർ  ഇന്ന്‌ ഉപയോഗിക്കുന്നത്‌.

തിരുവനന്തപുരം കിംസിൽ  മസ്തിഷ് കമരണം സംഭവിച്ച 50 വയസ്സുള്ള സ്ത്രീയുടെ ഹൃദയവുമാണ്‌ കൊച്ചിയിലുള്ള രോഗിക്ക്‌ മാറ്റിവെയ്‌ക്കുന്നത്‌.

സംസ്‌ഥാന പൊലീസിന്‌ വേണ്ടി മാർച്ചിലാണ്‌ സർക്കാർ ഹെലികോപ്‌റ്റർ വാടകക്ക്‌  എടുത്തത്‌.പൊതുമേഖലാ സ്‌ഥാപനമായ  പവന്ഹാൻസ് കമ്പനിയിൽനിന്നാണ്‌ ഹെലികോപ്‌റ്റർ വാടകക്കെടുത്തത്‌.
സ്വന്തമായി ഹെലികോപ്ടർ വാങ്ങുന്നതിനേക്കാൾ വാടകക്ക് എടുക്കുന്നതാണ് നല്ലതെന്ന് മനസിലാക്കിയാണ് സർക്കാർ  വാടകക്ക് എടുത്തത്. എന്നാൽ  ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്നത്‌ ധൂർത്താണെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്‌. 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്‌റ്റർ തിരുവനന്തപുരം വിമാനത്താവളത്തിലാണ്‌ സൂക്ഷിക്കുന്നത്‌.