ന്യൂഡൽഹി : ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ കൊല്ലപ്പെട്ട സൈനികരുടെ ജീവത്യാഗം പാഴാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിങ് കൂടിക്കാഴ്ചയിലാണ് മോഡി പ്രതികരിച്ചത്.
മാതൃരാജ്യത്തിനുവേണ്ടി പോരാടിയ സൈനികകരെ ഓർത്ത് അഭിമാനിക്കുന്നു. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാൽ പ്രകോപിപ്പിച്ചാൽ ഉചിതമായ മറുപടി നൽകും. രാജ്യത്തിന്റെ പരമാധികാരവും ഐക്യവുമാണു പ്രധാനമെന്നും മോഡി പറഞ്ഞു.