ഈ കാണുന്നതല്ല കോവിഡ്‌-19 ; നവംബറോടെ സ്ഥിതി ഗുരുതരമാകും : ICMR റിപ്പോർട്ട്.

നവംബർ മാസത്തോടെ ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് പഠന റിപ്പോർട്ട്‌. കോവിഡ് വ്യാപനം പാരമ്യത്തിൽ എത്തുന്നത് വൈകിപ്പിക്കാൻ മാത്രമേ ലോക്ക് ഡൗണിന് കഴിഞ്ഞിട്ടുള്ളുവെന്നും ഐ. സി. എം. ആർ വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ട്‌ ചൂണ്ടികാട്ടുന്നു.

പത്തു ആഴചയോളം രാജ്യം പൂട്ടിയിട്ടിട്ടും കൊറോണയെ പിടിച്ചു കെട്ടാനാകാതെ പരാജയപ്പെട്ടുവെന്ന് ഗവേഷക സംഘം അക്കമിട്ട് നിരത്തുന്നു.

തുറന്നു കൊടുക്കലിന് ശേഷം ദിനംപ്രതി രോഗ ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇതേ സ്ഥിതി തുടർന്നാൽ
നവമ്പർ മാസം കൊറോണ രാജ്യത്ത് രൂക്ഷമാകും. അതായത് രോഗ വ്യാപനം 34 മുതൽ 76 ദിവസംവരെ വൈകിപ്പിക്കാൻ മാത്രമാണ് ലോക്ക് ഡൗണിന് കഴിഞ്ഞത്.

ഐ.സി.എം.ആർ. രൂപവത്കരിച്ച ഗവേഷകസംഘത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക് ഡൗൺ സമയത്തു മരണ നിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ 60 ശതമാനം കുറഞ്ഞു. പക്ഷെ ഇനി അങ്ങോട്ട് മരണ നിരക്ക് കൂടാം.

കൂടാതെ രോഗം അതി രൂക്ഷമാകുന്ന നവംബർ മാസം ഐ. സി. യു, വെന്റിലേറ്റർ, കിടക്കകൾ എന്നിവ മതിയാകാതെ വരും.

വരും ദിവസങ്ങളിലെ പ്രതിസന്ധി പരിഹരിക്കാൻ ആരോഗ്യ മേഖല 80 ശതമാനം എങ്കിലും ശക്തിപെടുത്തണം എന്നും ഐ. സി. എം. ർ നിയോഗിച്ച വിദഗ്ത സംഘം ശുപാർശ ചെയുന്നു.