കോവിഡ്‌-19 പ്രതിസന്ധിക്കിടെ ജനങ്ങളുടെ മേൽ പകൾക്കൊള്ളയായി ഏഴാം ദിവസവും ഇന്ധന വില വർദ്ധന.

ന്യൂഡല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍. പെട്രോളിന് ഇന്ന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്.

 കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.91 രൂപയാണ്. ഡീസലിന് 3.81 രൂപയും വര്‍ധിച്ചു

കോവിഡ്‌ പ്രതിസന്ധിയിൽ രാജ്യം നട്ടം തിരിയുമ്പോൾ ആണ് കുത്തക മുതലാളികളുടെ ഇംഗിതത്തിനു വഴങ്ങി സാധാരണ ജനങ്ങളുടെ മേൽ അമിത ഭാരം ഏൽപ്പിക്കുന്നത്.
മുൻകാലങ്ങളിൽ പെട്രോൾ ഡീസൽ വില വർദ്ധിക്കുമ്പോൾ വൻ സമര പ്രതീഷേധ പരമ്പരകൾ തന്നെ നടക്കുമായിരുന്ന രാജ്യത്ത് ദിവസേന തുച്ഛമായ പൈസ വീതം കൂട്ടി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുള്ള വില വർദ്ധന തന്ത്രം ഫലിച്ചു വരികയാണ്. അതിനായി ആശ്രിത മാധ്യമങ്ങൾ വിലവർധന വാർത്തയെ വേണ്ട പ്രാധാന്യത്തോടെ നാട്ടുകാരിലേക്ക് എത്തിക്കാതിരിക്കുകയും ചെയ്യുന്നു. എണ്ണ വില വർദ്ധനവിൽ പ്രായതിഷേധിക്കുന്നവരെ രാജ്യവിരോധികൾ ആക്കുന്ന പ്രവണതയും ഈ ഗൂഢ നീക്കങ്ങളുടെ ഭാഗമായുണ്ട്.