കണ്ണിൽചോരയില്ലാത്ത എണ്ണവില വർദ്ധനവ് ; പത്താം ദിവസവും ഇന്ധനവിലകൂട്ടി; പെട്രോളിന്‌ കൂട്ടിയത്‌ 5 രൂപ 48 പൈസ. മിണ്ടാട്ടമില്ലാതെ ഭരണ പ്രതിപക്ഷ അംഗങ്ങൾ.


ന്യൂഡൽഹി :  രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5.48 രൂപയും ഡീസലിന് 5 . 51 രൂപയുമാണ് വര്‍ധിച്ചത്. ലോക്ഡൗൺ കഴിഞ്ഞശേഷം ഈ മാസം ഏഴ് മുതല്‍ മുതല്‍ എല്ലാ ദിവസവും തുടർച്ചയായി പെട്രോളിനും ഡീസല്ലിനും  വില കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കയാണ്‌

ഇനിയും വില കൂട്ടിയേക്കുമെന്ന്‌ എണ്ണക്കന്പനികൾ പറയുന്നു. പ്രതിദിനം പരമാവധി 60 പൈസ വരെ ലിറ്ററിന് കൂട്ടാനാണ് കമ്പനികളുടെ നീക്കം. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണ്‌ ഇവിടെ ഇന്ധനവിലകൂട്ടുന്നത്‌.  കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്.