ഗുജറാത്തിലും കാശ്മീരിലും ഭൂചലനം



ഗുജറാത്തിലും ജമ്മു കശ്മീരിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രവ രേഖപ്പെടുത്തി. ഗുജറാത്തിലെ രാജ്‌കോട്ടിന് 122 കിലോമീറ്റര്‍ വടക്ക്-വടക്ക് പടിഞ്ഞാറ് മേഖലയിലാണ് 5.5 തീവ്രതയുള്ള ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രി 8.13നാണ് ഭൂചലനം അനുഭവപ്പെട്ടത്. മരണങ്ങളോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഗുജറാത്തില്‍ ഭൂചലനം അനുഭവപ്പെട്ട് അരമണിക്കൂറിനുള്ളില്‍ ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. 3.0 തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കട്ര മേഖലയ്ക്ക് 90 കിലോമീറ്റര്‍ കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രി 8.35 ഓടെയായിരുന്നു ഇത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.