കൊവിഡ് 19 സമൂഹ വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനം.
കേന്ദ്രം നിര്‍ദ്ദേശിച്ചതിനപ്പുറം കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡ് 19 രോഗികളുടെ എണ്ണത്തില്‍ ഓരോ ദിവസവും വലിയ വര്‍ധനവുണ്ടാകുന്നത് ആശങ്കയോടെയാണ് സംസ്ഥാനം കാണുന്നത്.
സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്ന സാഹചര്യത്തിലാണ് നിലവിലെ നിയന്ത്രങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. പുറത്തുനിന്നും വരുന്നവര്‍ കൃത്യമായി ക്വാറന്റൈന്‍ പാലിക്കുന്നുണ്ട് എന്നത് ഉറപ്പാക്കും. ഇതാണ് രോഗവ്യാപനം തടയാനുള്ള പ്രധാന മാര്‍ഗ്ഗമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
കെഎസ്ആര്‍ടിസി എംഡിയുടെ അധിക ചുമതല സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയായ ബിജു പ്രഭാകറിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനമെടുത്തു. ചെയര്‍മാന്റെ ചുമതല ഗതാഗത – പൊതുഭരണ സെക്രട്ടറിയായ കെ ആര്‍ ജ്യോതിലാലിന് നല്‍കും.
തിരുവനന്തപുരം കാസര്‍ഗോഡ് അര്‍ധ അതിവേഗ റെയില്‍ കോറിഡോറിന്റെ അലൈന്‍മെന്റ് മാറ്റത്തിനും മന്ത്രിസഭ അനുമതി നല്‍കി.
കൊയിലാണ്ടി മുതല്‍ ധര്‍മ്മടം വരെയുള്ള പ്രദേശങ്ങളിലാണ് മാറ്റം. മാഹി ഭാഗത്ത് റെയില്‍വേ ട്രാക്കിനു സമാന്തരമായി കടന്നു പോകുന്ന വിധത്തിലാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തുന്നത്.
കാസര്‍ഗോഡ് മുതല്‍ കൊച്ചുവേളി വരെ 532 കിലോമീറ്ററാണ് റെയില്‍പാത.180 കിലോമീറ്റര്‍ വേഗത്തില്‍ നാലു മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് എത്താന്‍ കഴിയും. 2024ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന പദ്ധതിക്ക് 66,000 കോടി രൂപയാണ് ചെലവ്.