കൊല്ലത്ത്‌ ആറാം ക്ലാസുകാരിയുടെ ദുരൂഹ മരണം: സംശയം വിരൽചൂണ്ടുന്നത്‌ അച്ഛന്റെയും സുഹൃത്തുക്കളുടെയും നേര്‍ക്ക്.

കൊല്ലം :  കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ കഞ്ചാവ് മാഫിയയ്ക്ക് ബന്ധമുണ്ടെന്നാരോപിച്ച് കുട്ടിയുടെ മുത്തച്ഛന്‍ രംഗത്തെത്തി. കുട്ടിയുടെ പിതാവിന് ലഹരി ഉപയോഗിക്കുന്നവരുമായി ബന്ധമുണ്ടായിരുന്നെന്നും അവരാകാം ഇതിനു പിന്നിലെന്നുമാണ് മുത്തച്ഛനും ബന്ധുക്കളും ആരോപിക്കുന്നത്. പിതാവിന്റെ സുഹൃത്തുക്കള്‍ കുട്ടിയുടെ വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നു എന്നും കുട്ടിക്ക് ശാരീരിക ഉപദ്രവം ഏറ്റിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കമമെന്നും ബന്ധുക്കള്‍ പറഞ്ഞു.

കൊല്ലം പ്രാക്കുളം പനയ്ക്കല്‍ മുഹമ്മദ് കുഞ്ഞിന്റെ മകള്‍ അമീനയെ ആണ് ഇന്ന് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ട നടപടികള്‍ ഉടന്‍ നടത്തുമെന്നും റിപ്പോര്‍ട്ട് വന്ന ശേഷമേ സംഭവത്തില്‍ വ്യക്തത വരൂ എന്നും പൊലീസ്  അറിയിച്ചു. വിശദമായ അന്വേഷണം നടത്തുന്നതായും പൊലീസ് വ്യക്തമാക്കി.