ശബരിമല ഉത്സവം ഉപേക്ഷിച്ചു. | Sabarimala

തിരുവനന്തപുരം : ഈ വർഷത്തെ ശബരിമല ഉത്സവം ഉപേക്ഷിച്ചു. ദേവസ്വം അധികൃതരുമായും തന്ത്രിമാരുമായുള്ള ചർച്ചയ്‌ക്ക് ശേഷം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ശബരിമലയിൽ ഭക്തർക്കും പ്രവേശനമുണ്ടാകില്ല. കോവിഡ് മൂലമുള്ള അസാധാരണ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളാണ് ചർച്ചയിൽ എല്ലാവരും പ്രകടിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ഉത്സവത്തിന്റെ നടത്തിപ്പിന്റെ കാര്യത്തിലോ മാസപൂജ നടത്തുന്ന കാര്യത്തിലോ യാതൊരുതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടില്ല. ക്ഷേത്രം തുറക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. അവരിപ്പോൾ പ്ലേറ്റ് മാറ്റിയിരിക്കുകയാണ്. ആരാണ് ഭക്തർക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതെന്ന് അരിയാരം കഴിക്കുന്ന ജനങ്ങൾക്കറിയാമെന്നും മന്ത്രി പറഞ്ഞു.

സർക്കാർ ഭക്തർക്ക് വിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത തന്ത്രി മഹേഷ് മോഹനരര് പറഞ്ഞു. ദേവസ്വം ബോർഡും തന്ത്രിയും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ല. കാര്യങ്ങൾ പരസ്‌പരം ചർച്ചചെയ്‌താണ് പോകുന്നത്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഉത്സവം മാറ്റിവെക്കുന്നതുകൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്നും തന്ത്രി പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവും ചർച്ചയിൽ പങ്കെടുത്തു.