യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഇന്നുമുതൽ യാത്ര ആരംഭിക്കുന്ന ട്രെയിൻ സമയക്രമവും മറ്റ് വിവരങ്ങളും... | Train Service Time During Lockdown 5.0 Periode.

ട്രെയിനുകളുടെ സമയക്രമം
തിങ്കളാഴ്‌ചമുതൽ സംസ്ഥാനത്ത്‌ ആരംഭിക്കുന്ന ട്രെയിനുകളുടെ സമയക്രമം.

തിരുവനന്തപുരം–-കോഴിക്കോട്‌ ജനശതാബ്ദി (0276) , തിരുവനന്തപുരത്തുനിന്ന്‌  പുലർച്ചെ 5.45ന്‌. മടക്ക ട്രെയിൻ കോഴിക്കോട്ടുനിന്ന്‌ പകൽ 1.45ന് ‌( എല്ലാദിവസവും )

തിരുവനന്തപുരം–--കണ്ണൂർ ജനശതാബ്ദി  (02082), തിരുവനന്തപുരത്തുനിന്ന്‌ പകൽ 2.45ന്‌ പുറപ്പെടും (ചൊവ്വാഴ്‌ചയും ശനിയാഴ്‌ചയും ഒഴികെ).  മടക്ക ട്രെയിൻ കണ്ണൂരിൽനിന്ന്‌ പുലർച്ചെ  4.50ന്‌ (ബുധനാഴ്‌ചയും ഞായറാഴ്‌ചയും ഒഴികെ).

തിരുവനന്തപുരം–-- -ലോക്‌മാന്യ തിലക് (06346), തിരുവനന്തപുരത്തുനിന്ന്‌ പകൽ 9.30ന് പുറപ്പെടും‌. മടക്ക ട്രെയിൻ ലോക്‌മാന്യ തിലകിൽനിന്ന്‌ പകൽ 11.40ന്‌ (എല്ലാ ദിവസവും).

എറണാകുളം ജങ്‌ഷൻ -–-നിസാമുദീൻ മംഗള എക്സ്പ്രസ് (02617), എറണാകുളത്തുനിന്ന്‌ പകൽ 1.15ന് പുറപ്പെടും‌. മടക്ക ട്രെയിൻ നിസാമുദീനിൽനിന്ന്‌ പകൽ 9.15ന്‌ (എല്ലാ ദിവസവും).

എറണാകുളം ജങ്‌ഷൻ- നിസാമുദീൻ (തുരന്തോ) എക്സ്പ്രസ് (02284), എറണാകുളത്തുനിന്ന്‌ ചൊവ്വാഴ്‌ചകളിൽ രാത്രി 11.25ന്‌ പുറപ്പെടും. മടക്ക ട്രെയിൻ ശനിയാഴ്‌ചകളിൽ നിസാമുദീനിൽനിന്ന്‌ രാത്രി 9.35ന്‌.

-തിരുവനന്തപുരം സെൻട്രൽ –എറണാകുളം ജങ്‌ഷൻ (06302), പ്രതിദിന പ്രത്യേക ട്രെയിൻ രാവിലെ 7.45 മുതൽ സർവീസ്‌ ആരംഭിക്കും.

എറണാകുളം ജങ്‌ഷൻ– തിരുവനന്തപുരം (06301), പ്രതിദിന പ്രത്യേക ട്രെയിൻ പകൽ ഒന്നിന്‌ പുറപ്പെടും.

തിരുച്ചിറപ്പള്ളി–നാഗർകോവിൽ (02627), പ്രതിദിന സൂപ്പർ ഫാസ്റ്റ്‌ തിങ്കളാഴ്‌ച പകൽ ആറുമുതൽ സർവീസ്‌ ആരംഭിക്കും. മടക്ക ട്രെയിൻ പകൽ മൂന്നിന്‌‌‌ നാഗർകോവിലിൽനിന്ന്‌.

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌

ടിക്കറ്റ്‌ ഉറപ്പായാൽ മാത്രമേ യാത്ര അനുവദിക്കൂ. ഭക്ഷണം, വെള്ളം എന്നിവ കരുതണം. വെയ്‌റ്റിങ്‌ ലിസ്റ്റ്‌ ടിക്കറ്റ്‌ അനുവദിക്കില്ല. യാത്രയ്‌ക്കിടയിൽ ബുദ്ധിമുട്ട് നേരിട്ടാൽ 138, 139 നമ്പറുകളിൽ വിളിക്കാം.

11 റിസർവേഷൻ കൗണ്ടർ
തിരുവനന്തപുരം ഡിവിഷനിൽ 11 റിസർവേഷൻ കൗണ്ടർ. തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗൺ, എറണാകുളം സൗത്ത്, ആലുവ, തൃശൂർ സ്റ്റേഷനുകളിലാണ്‌ കൗണ്ടർ. തിരുവനന്തപുരം സെൻട്രൽ, എറണാകുളം സൗത്ത് സ്റ്റേഷനുകളിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും. മറ്റിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ അഞ്ചുവരെയും. ടിക്കറ്റുകൾ 120 ദിവസം മുമ്പുവരെ ബുക്ക് ചെയ്യാം.

റീ ഫണ്ട്‌
ലോക്ക്ഡൗൺ മൂലം റദ്ദായ റെഗുലർ ട്രെയിൻ ടിക്കറ്റുകളുടെ തുക നൂറു ശതമാനം തിരിച്ചുനൽകും. ഓൺലൈൻ ടിക്കറ്റുകളുടെ റീഫണ്ട് ഐആർസിടിസി വഴി ലഭിക്കും. റിസർവേഷൻ കൗണ്ടർ വഴി എടുത്ത ബുക്ക് ചെയ്ത യാത്ര തീയതിമുതൽ ആറുമാസംവരെ റീഫണ്ട് ലഭിക്കും.