മണല്‍ മാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടർന്ന് വിരമിച്ച സബ് ഇസ്‌പെക്റ്ററുടെ മകന് ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ 2015-ല്‍ മണല്‍ മാഫിയയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് 2018-ല്‍ സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടിവന്ന സബ് ഇന്‍സ്പെക്ടര്‍ കെ.എം. രാജന്‍റെ മകന്‍ കെ.എം. സന്ദീപിന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ വിഷയം അസാധാരണ കേസായി പരിഗണിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കണ്ണൂര്‍ പരിയാരം പോലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടറായി ജോലി ചെയ്യുമ്പോഴാണ് പട്ടുവം സ്വദേശിയായ രാജന് നേരെ ആക്രമണമുണ്ടായത്. അദ്ദേഹം ഇപ്പോഴും കിടപ്പിലാണ്.
അസാധാരണ കേസായി പരിഗണിച്ച് നടപടിയെടുക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്തത് സ്ഥലം എം.എൽ.എ 
 ടി. വി രാജേഷ് ആയിരുന്നു. മണൽ മാഫിയ നിയമത്തെ പോലും വെല്ലുവിളിച്ച് പ്രവർത്തനം നടത്തിയിരുന്ന കാലത്താണ് സബ് ഇൻസ്‌പെക്ടർ ആയ രാജനെ മണൽ കള്ളക്കടത്തുകാർ കൊല്ലാൻ ശ്രമിക്കുന്നത്. ദുരിതത്തിലായിരുന്ന കുടുംബത്തിന് ഈ അവസരത്തിൽ നൽകാവുന്ന ഏറ്റവും നല്ല സഹായമാണ് അദ്ദേഹത്തിന്റെ മകന് ജോലി നൽകുന്നതിലൂടെ സർക്കാർ നടത്തിയത്.