കോവിഡ്‌ - 19 : ഇന്ന് (21 ജൂലൈ 2020) 720 പേര്‍ക്ക് കൊവിഡ്; 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; രോഗമുക്തി 274 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 82 പേര്‍ വിദേശത്ത് നിന്നും 54 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 274 പേര്‍ രോഗമുക്തി നേടി.

ഇന്ന് ഒരു കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്ടോറിയ (72) ആണ് മരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂര്‍ 57, ആലപ്പുഴ 46, പാലക്കാട് 46, പത്തനംതിട്ട 40, കാസര്‍ഗോഡ് 40, കോഴിക്കോട് 39, കോട്ടയം 39, തൃശൂര്‍ 19, വയനാട് 17.

കൊവിഡ് നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് : 

തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, ഇടുക്കി 5, കോട്ടയം 10, എറണാകുളം 7, തൃശൂര്‍ 6, പാലക്കാട് 34, മലപ്പുറം 51, കോഴിക്കോട് 39, കണ്ണൂര്‍ 10, വയനാട് 14, കാസര്‍കോട് 6.