കണ്ണൂര്‍ കരുവഞ്ചാലില്‍ കോവിഡ് പോസിറ്റീവ് ആയ രോഗിയുമായി പോയ '108' - ആമ്പുന്‍സിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം,

https://bit.ly/StarCareSarin
 
       കേരളവും ലോകവും കോവിഡ് മഹാമാരിക്കെതിരെ പോരാടുകയും, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്യുമ്പോള്‍ മലയോരത്ത് നിന്നും ഒരു മോശം വാര്‍ത്ത

കണ്ണൂര്‍ ജില്ലയിലെ ഒടുവള്ളിത്തട്ട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആമ്പുലൻസിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ആക്രമണത്തില്‍ കോവിഡ് പോസിറ്റീവ് രോഗിക്കും  വനിതാ ജീവനക്കാരി ഉള്‍പ്പടെയുള്ള ആംബുലന്‍സ് സ്റ്റാഫിനും പരിക്കേല്‍ക്കുകയും, രോഗിയുടെ ചിത്രം പകര്‍ത്തുകയും, ആമ്ബുലന്സിനു കേടുപാടുകള്‍ വരുത്തുകയും ചെയ്തു.

ഇന്ന് വൈകിട്ട് ആലക്കോട് തേർത്തല്ലി ഭാഗത്തു നിന്നും കോവിഡ് പോസിറ്റീവ് കേസുമായി അഞ്ചരിക്കേണ്ടി മെഡിക്കൽ കോളജിലേക്ക് പോകവേ കരുവഞ്ചാൽ ജോസ് ജംഗ്ഷനിൽ വെച്ചു പ്രകോപനം ഇല്ലാതെ മദ്യ ലഹരിയിൽ ആയിരുന്ന സാമൂഹിക വിരുദ്ധർ ആംബുലന്‍സ് തടഞ്ഞു നിര്‍ത്തുകയും  വനിതാ ജീവനക്കാരിയെ അടക്കം ആക്രമിക്കുകയും അസഭ്യം പറയുകയും പിന്‍ വശത്തുള്ള ഡോർ തുറന്ന് പോസിറ്റീവ് രോഗിയെ ആക്രമിക്കുകയും  ഫോട്ടോ എടുക്കുകയും വാഹനത്തിന്‍റെ ചക്രങ്ങളുടെ കാറ്റ് പകുതി അഴിച്ചു വിടുകയും ചെയ്തു.
 ആംബുലൻസ് പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് ആലക്കോട് പോലീസ് സ്ഥലത്തെത്തിയ ശേഷം ആണ് വാഹനം കടത്തിവിടാൻ ആയത്. CHC ആശുപത്രി ജീവനക്കാരും സ്ഥലത്തെത്തി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ ഉണ്ടായ ഇത്തരം സംഭവങ്ങൾ പ്രതിഷേധാർഹം ആണ്. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളണമെന്നും മേലിൽ ഇത്തരം പ്രവണതകൾ ആവർത്തിക്കാത്തിരിക്കാൻ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്നും DYFI ഉള്‍പ്പടെയുള്ള യുവജന സംഘടനകളും നാട്ടുകാരും ആവശ്യപ്പെട്ടു.