തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 79 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
വിദേശത്ത് നിന്ന് വന്ന 66 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്ന 125 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 1234 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഏഴ് കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
കോഴിക്കോട് ചോമ്പാല സ്വദേശി പുരുഷോത്തമന്‍ (66), കോഴിക്കോട് ഫറോക്ക് സ്വദേശി പ്രഭാകരന്‍(73), കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരയ്ക്കാര്‍ കുട്ടി (70), കൊല്ലം വെളിനല്ലൂര്‍ സ്വദേശി അബ്ദുള്‍ സലാം (58), കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി യശോദ (59), കാസര്‍കോട് ഉടുമ്പുത്തല അസൈനാര്‍ ഹാജി (76), എറണാകുളം തൃക്കാക്കര ജോര്‍ജ് ദേവസി (86) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
പോസിറ്റീവായവരുടെ ജില്ല തിരിച്ച് കണക്കുകള്‍: തിരുവനന്തപുരം 274, കൊല്ലം 30, പത്തനംതിട്ട 37, ഇടുക്കി 39, കോട്ടയം 51, ആലപ്പുഴ 108, എറണാകുളം 120, തൃശൂര്‍ 86, പാലക്കാട് 41, മലപ്പുറം 167, കോഴിക്കോട് 39, വയനാട് 14, കണ്ണൂര്‍ 61, കാസര്‍കോട് 128
നെഗറ്റീവായവരുടെ ജില്ല തിരിച്ച് കണക്കുകള്‍: തിരുവനന്തപുരം 528, കൊല്ലം 49, പത്തനംതിട്ട 46, ഇടുക്കി 58, കോട്ടയം 47, ആലപ്പുഴ 60, എറണാകുളം 35, തൃശൂര്‍ 51, പാലക്കാട് 13, മലപ്പുറം 77, കോഴിക്കോട് 72, വയനാട് 40, കണ്ണൂര്‍ 53, കാസര്‍കോട് 105.