തൊഴിലന്വേഷകർക്ക് ഒരു സന്തോഷ വാർത്ത : കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം 2020 സെപ്റ്റംബർ 25 ന്.

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സപ്തംബര്‍ 25 ന് രാവിലെ 10 മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തും.

 അക്കൗണ്ട്‌സ് അസിസ്റ്റന്റ്, സൂപ്പര്‍വൈസര്‍,  ഡെലിവറി ബോയ്‌സ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ (സമാന മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷ് ഭാഷയില്‍ ആശയ വിനിമയ ശേഷി, സമൂഹമാധ്യമം വഴിയുള്ള മാര്‍ക്കറ്റിംഗ് വിജ്ഞാനം)

 ഫ്‌ളോര്‍ മാനേജര്‍, ബില്ലിംഗ് സ്റ്റാഫ്, സെയില്‍സ് സ്റ്റാഫ്, പര്‍ച്ചെയ്‌സ് ഇന്‍ ചാര്‍ജ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, റിസീവിങ് ക്ലര്‍ക്ക്, പാക്കിങ് സ്റ്റാഫ്, ഡ്രൈവര്‍/ഡെലിവറി  (ടു വീലര്‍ ലൈസന്‍സ് നിര്‍ബ്ബന്ധം)  എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം.

 എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി, എം ബി എ, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ്, അക്കൗണ്ടിംഗ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാവുന്നതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0497 2707610.