ഈ സുഗന്ധ വ്യഞ്ജനങ്ങള്‍ വീട്ടില്‍ ഉണ്ടോ ? എങ്കില്‍ എളുപ്പത്തില്‍ അമിത വണ്ണം കുറയ്ക്കാം.നമ്മൾക്ക് എല്ലാവർക്കും മടിയുള്ളൊരു കാര്യമാണ് ഭക്ഷണം നിയന്ത്രിക്കലും വ്യായാമം ചെയ്യലുമൊക്കെ. എന്നാൽ നമ്മൾക്ക്   വണ്ണം കുറയ്ക്കാൻ എന്ത് ചെയ്യാൻ സാധിക്കും എന്നത് ഒരു ചോദ്യമാണ്. ശരീരത്തിലെ അമിത കൊഴുപ്പും വിഷാംശങ്ങളും നീക്കി ശരീരം ശുദ്ധീകരിയ്ക്കാൻ ഒരു എളുപ്പവഴി പരീക്ഷിയ്ക്കാം… കുരുമുളക്, ഗ്രാമ്പൂ എന്നിവ അടുക്കളയിൽ പ്രധാനിയാണ്. ഇവ രണ്ടും ഉപയോഗിച്ചുള്ള പാനീയം ശരീരത്തിന്റെ കൊഴുപ്പിനെ അലിയിച്ച് കളയാൻ സാധിക്കുന്നു.

കുരുമുളക്, ഗ്രാമ്പൂ പാനീയത്തിന്റെ ഗുണങ്ങൾ

1.ശരീര ഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാൻ അമിത കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഈ പാനീയം സഹായിക്കുന്നു

2.ദഹനത്തിനും ശരീരഭാരം കുറയ്ക്കുന്നതിനുമായി കുരുമുളക്-ഗ്രാമ്പൂ എന്നിവ ചേർത്തുള്ള പാനീയം കുടിയ്ക്കുന്നത് ഫലപ്രദമാണ്

3.അമിത ഭാരം കുറയ്ക്കുന്നതോടൊപ്പം വിവിധ അസുഖങ്ങളെയും ശമിപ്പിയ്ക്കാൻ ഇതിനു കഴിയും. പ്രത്യേകിച്ച് ജീവിതശൈലി മൂലമുണ്ടാകുന്ന രോഗങ്ങളെ നിയന്ത്രിയ്ക്കാൻ ഇവയ്ക്ക് കഴിയും.


4.കുരുമുളക്-ഗ്രാമ്പൂ എന്നിവയിട്ട് തിളപ്പിച്ച വെള്ളം ഒരു കപ്പ് കുടിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക.

ഈ അനാവശ്യ ഭാരത്തെ ഉരുക്കി കളയാൻ കുരുമുളകിൽ അടങ്ങിയ പൈപ്പറിൻ സഹായിക്കും. ഇത് ഉപാപചയ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. കൂടാതെ കറുത്ത കുരുമുളകിൽ വിറ്റാമിൻ സി, എ, ഫ്ലേവനോയ്ഡുകൾ, കരോട്ടിനുകൾ, മറ്റ് ആന്റി ഓക്സിഡന്റുകൾ എന്നിവയുണ്ട്.

ധാരാളം ആരോഗ്യ ഗുണങ്ങൾ ഗ്രാമ്പുവിൽ അടങ്ങിയിട്ടുണ്ട്. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ഗുണകരമായ യൂജെനോൾ എന്ന ഘടകം ഗ്രാമ്പൂവിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ ഘടകങ്ങളിലൊന്നാണിത്.