പരാതി നൽകാൻ വന്നവർക്ക് അസഭ്യമായ മറുപടി പറഞ്ഞു അപമാനിച്ചത് മുൻ കോൺഗ്രസ് മന്ത്രി അനിൽകുമാറിന്റെ ഗണ്മാൻ, മണിക്കൂറുകൾക്കുള്ളിൽ പോലീസുകാരന് പണികിട്ടി...

പരാതി നല്‍കാനെത്തിയ ആളെ അപമാനിച്ചിറക്കിവിട്ട പോലീസ് ഉദ്യോഗസ്ഥനെതിരെ ഡി.ജി.പി ഇടപെട്ട് നടപടി സ്വീകരിച്ചു. തിരുവനന്തപുരം നെയ്യാര്‍ ഡാം സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ഗോപകുമാറിനെയാണ് ഡി.ജി.പി ഇടപെട്ട് സ്ഥലം മാറ്റിയത്. മുന്‍മന്ത്രി എ.പി അനില്‍കുമാറിന്റെ ഗണ്‍മാനായിരുന്ന ഗോപകുമാര്‍ കുട്ടിക്കാനം പോലീസ് ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്.

പരാതിക്കാരനോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ആയ ഗോപകുമാറിനെ ഡി.ജി.പി ഇടപെട്ട് സ്ഥലം മാറ്റിയത്. കള്ളിക്കാട് സ്വദേശി സുദേവനെ ഗ്രേഡ് എ.എസ്.ഐയും മുന്‍ മന്ത്രി എ.പി അനില്‍കുമാറിന്റെ ഗണ്‍മാനുമായ ഗോപകുമാര്‍ മകളുടെ മുന്നില്‍ വച്ച് അപമാനിച്ചിറക്കിവിടുകയായിരുന്നു.

കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഞായറാഴ്ച സുദേവന്‍ ആദ്യം പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ തുടര്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് വീണ്ടും സ്റ്റഷനിലെത്തിയപ്പോഴാണ് ഗ്രേഡ് എ.എസ്.ഐ ഗോപകുമാര്‍ മോശമായി പെരുമാറിയത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും ഡി.ജി.പി ഉത്തരവിട്ടിട്ടുണ്ട്.