അമേരിക്കന്‍ തെരഞ്ഞെടുപ്പ് അതിന്‍റെ ചരിത്രത്തിലെ എറ്റവും വീറുറ്റ ഒരു തെരഞ്ഞെടുപ്പ് ഫലത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. കേവല ഭൂരിപക്ഷത്തിന് ബൈഡന് 6 ഇലക്ടറല്‍ കോളേജുകളുടെ മാത്രം കുറവാണ് ഉള്ളത് ബൈഡന്‍ വിജയം ഉറപ്പിച്ച പ്രതികരണങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു.
എന്നാല്‍ ഇന്നലെ ട്രംപിന് ഉണ്ടായിരുന്ന വിജയ സാധ്യത പോസ്റ്റല്‍ വോട്ടുകളില്‍ റിപബ്ലിക്കന്‍സിന് അപ്രതീക്ഷിത തിരിച്ചടി കിട്ടിയതോടെയാണ് ഇല്ലാതായത്.
ട്രംപ് ഒരുപടി മുന്നോട്ടുവച്ച് തന്‍റെ അണികളോട് വിജയാഘോഷത്തിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
നിലവില്‍ 264 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ബൈഡനും 214 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപിനും ലഭിച്ചിട്ടുണ്ട് പലയിടങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് ട്രംപ് കോടതിയെ സമീപിച്ചെങ്കിലും.
വിജയമുറപ്പിച്ച് ബൈഡന്‍ തന്‍റെ ആദ്യ തെരഞ്ഞെടുപ്പ് തീരുമാനം പ്രഖ്യാപിച്ചു. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ ട്രംപിന്‍റെ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് ബൈഡന്‍റെ ആദ്യ തെരഞ്ഞെടുപ്പ് തീരുമാനം.