ജോ ബെയ്‌ഡൻ പ്രസിഡന്റ്.. | American Election 2020

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. അമേരിക്കയുടെ 46-ാമത് പ്രസിഡന്റായാണ് ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ വംശജ കമല ഹാരിസാണ് വൈസ് പ്രസിഡന്റ്. ഇരുപത് ഇലക്ടറല്‍ വോട്ടുകളുള്ള പെന്‍സില്‍വാനിയയില്‍ വിജയിച്ചതോടെയാണ് ബൈഡന്‍ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്.

538 ഇലക്ടറല്‍ വോട്ടുകളില്‍ 270 ഇലക്ടറല്‍ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ബൈഡന് 284 ഇലക്ട്രല്‍ വോട്ടാണ് ലഭിച്ചത്. എതിരാളി ട്രംപിന് 214 വോട്ട് മാത്രമാണ് ലഭിച്ചത്. ബരാക്ക് ഒബാമ സര്‍ക്കാരില്‍ എട്ടുവര്‍ഷം ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്നു.

ബൈഡന്‍ പ്രസിഡന്റ് പദത്തിലെത്തുന്നതോടെ ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല മാറും.