ബിഹാറില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകൾ. | Bihar Election

ബിഹാറില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. ആദ്യ ഫലസൂചനകള്‍ അല്‍പ സമയത്തിനകം പുറത്തുവന്നുതുടങ്ങും. മഹാസഖ്യം എറ്റവും പ്രതീക്ഷയോടെ നിരീക്ഷിക്കുന്ന തെരഞ്ഞെടുപ്പാണ് ബിഹാറിന്‍റേത്.

ആദ്യ ഫലസൂചനകള്‍ മഹാസഖ്യത്തിന് പ്രതീക്ഷ നല്‍കുന്നതാണ് നിലവില്‍ 15 ഇടങ്ങളില്‍ മഹാസഖ്യം ലീഡ് ചെയ്യുന്നതായാണ് വിവരം. എന്‍ഡിഎ 12 ഇടങ്ങളിലും ലീഡ് ചെയ്യുന്നു. ഇടതുപക്ഷം ഒരിടത്ത് ലീഡ് ചെയ്യുന്നു എന്ന വിവരവും വരുന്നുണ്ട്.

243 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന്‌ 122 സീറ്റാണ്‌‌ വേണ്ടത്‌. 2015ൽ ആർജെഡി‌ 80, ജെഡിയു 71, ബിജെപി 53, കോൺഗ്രസ്‌ 27, സിപിഐ എംഎൽ 03 എന്നിങ്ങനെയായിരുന്നു കക്ഷിനില. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആർജെഡി–- ജെഡിയു–-കോൺഗ്രസ്‌ സഖ്യമാണ്‌ എൻഡിഎയെ നേരിട്ടത്‌. നിതീഷ്‌ മുഖ്യമന്ത്രിയായെങ്കിലും 2017ൽ വീണ്ടും ബിജെപിയോടൊപ്പം ചേർന്നു.