തിരഞ്ഞെടുപ്പ്, കോവിഡ് രോഗികളും ക്വാറന്റൈനിൽ ഉള്ളവരും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ? ഈ നിർദ്ദേശങ്ങൾ തീർച്ചയായും പാലിക്കുക. | CoViD Election


കൊവിഡ് പശ്ചാത്തലത്തില്‍ കൊവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ ക‍ഴിയുന്നവര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കിയിട്ടുണ്ട്. കൊവിഡ് രോഗികള്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ഇങ്ങനെ

* തലേദിവസം മൂന്ന് മണിക്കുള്ളില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും.

* ക്വാറന്റൈനിലുള്ളവര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം. പോളിങ് ഓഫീസറും അസിസ്റ്റന്റ് പോളിങ് ഓഫീസറും കൊവിഡ് രോഗികളുടെ വീട്ടിലെത്തും.

* വോട്ടുചെയ്ത ബാലറ്റും ഡിക്ലറേഷന്‍ ഫോമും കവറില്‍ ഭദ്രമാക്കി പോളിങ് ഓഫീസറെ ഏല്‍പ്പിക്കാം.

* പോസ്റ്റല്‍ വോട്ടിനായി അപേക്ഷിച്ചില്ലെങ്കിലും ക്വാറന്റൈനില്‍ ഉള്ളവര്‍ക്ക് ഇത്തരത്തില്‍ സമ്മതിദാനാവകാശം നിര്‍വഹിക്കാം.

* അതത് വാര്‍ഡുകളിലെ കൊവിഡ് രോഗികളുടെ എണ്ണം കണക്കാക്കിയാണ്‌ ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുക.

* തലേന്ന് മൂന്ന് മണിക്ക് ശേഷമാണ് കൊവിഡ് സ്ഥിരീകരിക്കുന്നതെങ്കില്‍ പോളിങ് ദിനം അവസാന മണിക്കൂറില്‍ പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് രേഖപ്പെടുത്താം.