തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്. | Election

തദ്ദേശതെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്നവസാനിക്കും. എണ്‍പത്തിരണ്ടായില്‍ പരം നാമനിര്‍ദ്ദേശ പത്രികകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തലേന്ന് മൂന്ന് മണിവരെ കൊവിഡ് ബാധിക്കുന്നവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സൗകര്യവും കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്

ഡിസംബർ 8, 10, 14 ദിവസങ്ങളിൽ 3 ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിനായുളള പത്രികാ സമർപ്പണം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാകും പൂർത്തിയാക്കുക. ഇതുവരെ ലഭിച്ചതിൽ ഏറ്റവും കൂടുതല്‍ പത്രികകള്‍ മലപ്പുറത്തും കുറവ് പത്രികകള്‍ ഇടുക്കിയിലുമാണ്.

നാളെയാണ് സുഷ്മ പരിശോധന നടക്കുന്നത്. 23 വരെ സ്ഥാനാര്‍ത്ഥികൾക്ക് പത്രിക പിന്‍വലിക്കാം. 3 ഘട്ടങ്ങളിലായി നടക്കുന്ന പോളിംങ്ങിന് ശേഷം 16 നാണ് വോട്ടെണ്ണല്‍. അതേസമയ തെരഞ്ഞെടുപ്പിന് തലേദിവസം മൂന്ന് മണി വരെ കൊവിഡ് ബാധിക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ കമ്മീഷന്‍ സൗകര്യം ഒരുക്കിത്തുടങ്ങി.

കൊവിഡ് രോഗിയുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്താനാണ് ആലോചന. മൂന്ന് മണിക്ക് ശേഷവും വോട്ടിങിന്റെ അന്ന് ആറ് മണിവരേയും കൊവിഡ് ബാധിക്കുന്നവര്‍ക്കും വോട്ട് ചെയ്യാം.

കൊവിഡ് ബാധിച്ചുവെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ റിട്ടേളിംങ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ പിപിഇ കീറ്റ് ധരിച്ച് വോട്ട് ചെയ്യാനുള്ള സൗകര്യമാണ് കമ്മീഷന്‍ തയ്യാറാക്കുന്നത്.