സൗജന്യ ലേസർ ശസ്ത്രക്രിയ ക്യാമ്പ്, സ്ത്രീകൾക്കായി വനിതാ സർജന്റെ സേവനം. ആരോഗ്യ മേഖലയിൽ സാന്ത്വന സ്പർശമായി കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റൽ. | Starcare Hospitals

കോഴിക്കോട് : സ്റ്റാർകെയർ ഹോസ്പിറ്റലിലെ ലേസർ ശസ്ത്രക്രിയ വിഭാഗം സംഘടിപ്പിക്കുന്ന ദ്വി-ദിന ലേസർ ശസ്ത്രക്രിയ ക്യാമ്പ് നവംബർ 12, 13 തീയതികളിൽ രാവിലെ 10 മണി മുതൽ 3 മണി വരെ നടത്തപ്പെടുന്നു. പൈൽസ്, ഫിസ്റ്റുല, ഫിഷർ, പൈലോനൈഡൽ സൈനസ് എന്നീ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഈ ക്യാമ്പിൽ സൗജന്യമായി പങ്കെടുക്കാം. പ്രശസ്ത ലേസർ സർജൻ ഡോ. ഡെന്നി ജേക്കബ് സാംസൺ നയിക്കുന്ന ക്യാമ്പിൽ സ്ത്രീകൾക്കായി ലേസർ പ്രോക്ടോളജിയിൽ പ്രാഗത്ഭ്യമുള്ള വനിതാ സർജന്റെ സേവനവും ഒരുക്കിയിട്ടുണ്ട്. ക്യാമ്പ് വഴി ചികിത്സ നേടുന്നവർക്ക് ലാബ്, പരിശോധനകൾക്ക് 25 ശതമാനവും റേഡിയോളജിയിൽ 20 ശതമാനവും  ഫീസിൽ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. തുടർ ചികിത്സയും ശസ്ത്രക്രിയയും ആവശ്യമുള്ളവർക്ക് സാന്ത്വനം പാക്കേജ് മുഖേനെ കുറഞ്ഞ ചിലവിൽ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയമാകാവുന്നതുമാണ്. 

രോഗമുള്ള ഭാഗത്തേക്ക് ലേസർ രശ്മികൾ കടത്തിവിട്ടുള്ള അതി നൂതന ശസ്ത്രക്രിയമാർഗമായ ലേസർ ശസ്ത്രക്രിയയിൽ സാധാരണ ശസ്ത്രക്രിയകളെ അപേക്ഷിച്ചു എളുപ്പവും ചെലവുകുറഞ്ഞതും ആണ്. കൂടാതെ കൃത്യതയാർന്നതും വേദനരഹിതവുമായ ലേസർ ശസ്ത്രക്രിയയിൽ കുറഞ്ഞരക്തനഷ്ടവും വീണ്ടും അസുഖം വരാനുള്ള സാധ്യത വളരെ കുറവുമാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഒറ്റ ദിവസം കൊണ്ട് തന്നെ ആശുപത്രി വിടാനാകുന്ന രോഗിക്ക് വളരെ വേഗത്തിൽ തന്നെ ദൈന്യംദിനവൃത്തിയിലും ജോലിയിലും തിരികെ പ്രവേശിക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. ക്യാമ്പിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. വിളിക്കേണ്ട നമ്പർ 0495 2489000, 8606945517. ക്യാമ്പ് നടക്കുന്ന സ്ഥലം : സ്റ്റാർകെയർ ഹോസ്പിറ്റൽ, എൻ.എച്ച് ബൈപ്പാസ്, തൊണ്ടയാട് ജംഗ്‌ഷന്‌ സമീപം, കോഴിക്കോട് 673017.