തൽക്കാലം രാജ്യത്തെ കുട്ടികൾക്ക് കോവിഡ് വാക്സിൻ ഇല്ല : നിതി ആയോഗ്...

കോവിഡ് വ്യാപനം സാധ്യത രാജ്യത്ത് നിലനില്‍ക്കുമ്പോഴും കുട്ടികള്‍ക്ക് വാക്സിന്‍ നല്‍ക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കേണ്ടതില്ലെന്ന് നീതി ആയോഗ് അംഗം ഡോ എം കെ പോൾ പറഞ്ഞു. കോവിഡ് വകഭോദവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വകഭേദം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിധ്യം ഇതുവരെ രാജ്യത്ത് വന്നിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. 

രാജ്യത്ത് വികസിച്ചുകൊണ്ടിരിക്കുന്ന വാക്സിനുകള്‍ക്ക് പുതിയ വകഭേദം വന്ന വൈറസ് ബാധിക്കില്ല. ജനിതക വ്യതിയാനം രോഗത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കില്ലെന്ന് പഠനം. വാക്‌സിൻ ജനങ്ങൾക്ക് നൽകാന്‍ 3500 ആരോഗ്യപ്രവർത്തകർക്കാണ് വിദഗ്ധ പരിശീലനം നൽകി വരുന്നത്. വാക്സിന്‍ വിതരണത്തിനായി മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. വാക്‌സിൻ സൂക്ഷിക്കുന്നതിന് ആവശ്യമായ ശീതീകരണ സംവിധാനമുള്ള 609 സ്ഥലങ്ങൾ ഡൽഹി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. നിലില്‍ രാജീവ് ഗാന്ധി സ്‌പെഷ്യാലിറ്റി ആശുപത്രി, ലോക്‌നായക് ആശുപത്രി, കസ്തൂർബ ആശുപത്രി, അംബേദ്ക്കർ ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് വാക്‌സിൻ സൂക്ഷിക്കുന്നതിനായി കണ്ടെത്തിയിരിക്കുന്നത്.