ട്രയൽ റൂമിൽ നിന്നും സ്ത്രീകൾ വസ്ത്രം മാറുന്നത് ക്യാമറയുടെ പകർത്തുന്ന 'ശീമാട്ടി' -യിലെ ജീവനക്കാരൻ അറസ്റ്റിൽ...

വസ്ത്രവ്യാപാര ശാലയിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ വച്ച് സ്ത്രീകള്‍ വസ്ത്രം മാറുന്നത് പകര്‍ത്തിയ  ജീവനക്കാരന്‍ അറസ്റ്റില്‍. കോട്ടയം ശീമാട്ടിയിലെ ജീവനക്കാരനായ നിധിനാണ് പൊലീസ് പിടിയിലായത്. അഭിഭാഷകയായ ആരതിയാണ് ഇയാളെ കയ്യോടെ പിടികൂടിയത്. സംഭവം ടെക്‌സ്റ്റെയില്‍ അധികൃതര്‍ മറച്ചുവെക്കാന്‍ ശ്രമിച്ചെന്ന് അഡ്വ. ആരതി പറഞ്ഞു

ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് കോട്ടയം നഗരത്തിലെ വസ്ത്ര വ്യാപാരശാലയില്‍ നടന്നത്. സ്തീകള്‍ വസ്ത്രം മാറുന്ന ട്രയല്‍ റൂമില്‍ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് 17 സ്ത്രീകളുടെ ദൃശ്യങ്ങളാണ് യുവാവ് പകര്‍ത്തിയത്. കഴിഞ്ഞ ദിവസം മകനൊപ്പം വസ്ത്രം വാങ്ങാനെത്തിയ അഡ്വ ആരതിയാണ് നിധിനെ പിടികൂടിയത്.

ആരതി വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി പ്രതിയെ പിടികൂടിയത് . ടെക്‌സ്‌റ്റൈല്‍സ് അധികൃതര്‍ ആദ്യം വിവരം പൊലീസില്‍ അറിയിക്കാന്‍ തയ്യാറായില്ലെന്നും ആരതി ആരോപിച്ചു. പ്രതി സ്ഥിരമായി സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊവിഡ് കാലത്ത് കടകളിലെത്തു്‌ബോള്‍ ഫോണ്‍ ന്ബര്‍ നല്‍കുന്നത് ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നും ആരതി പറയുന്നു.