അയ്യപ്പ ഭക്തനെ ചവിട്ടുന്ന പോലീസ്.. ഫോട്ടോ യാഥാർഥ്യം, വാർത്തയ്ക്ക് പിന്നിൽ...

വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനേക്കാൾ കൂടുതൽ വ്യാജ വാർത്തകളുടെ യാഥാർഥ്യം പ്രചരിപ്പിക്കേണ്ട ബാധ്യതയാണ് ഇപ്പോൾ അല്പമെങ്കിലും സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമങ്ങളുടെ ഇപ്പോഴത്തെ ജോലി.
ഇന്ന് പൊളിക്കുന്നത് ശബരിമല സീസണിൽ ഇലക്ഷൻ വരുമ്പോൾ മാത്രം പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ ഒന്നാണ്.

അധികം വിസ്തരിച്ച് എഴുതിയ വാർത്ത അല്ല, ഒറ്റ നോട്ടത്തിൽ കറുത്ത മുണ്ടുടുത്ത ഒരാളെ പോലീസുകാർ മർദ്ദിക്കുന്ന രംഗമാണ് ചിത്രത്തിൽ, ഒപ്പം അയ്യപ്പ ഭക്തനെ കേരളാ പോലീസ് മർദ്ധിക്കുന്നു എന്നു തുടങ്ങിയ തലക്കെട്ടും..

ഒറ്റ നോട്ടത്തിൽ സത്യമാകാൻ സാധ്യതയുള്ള വാർത്ത.. കേരളത്തിൽ കറുത്ത മുണ്ട് ധരിച്ച്, ഷർട്ട് ഇല്ലാതെയുണ്ടാവുക അയ്യപ്പ ഭക്തർ ആയിരിക്കുമല്ലോ ?

എന്താണ് യാഥാർഥ്യം ?

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഉമ്മൻചാണ്ടിക്ക് എതിരെ പ്രതിഷേധിച്ച ജയപ്രസാദ് എന്ന സിപിഐഎം പ്രവർത്തകനേയും, ബൂട്ട് ഇട്ട കാലിനാൽ ചവിട്ടുന്ന പൊലീസുകാരനെയുമാണ് ചിത്രത്തിൽ കാണുന്നത്. 

അപ്പോൾ ആ കറുത്ത മുണ്ടും ഷർട്ട് ഇടാത്തതും ??

ശരിയാണ്, ചിത്രത്തിൽ ജയപ്രസാദ് ഷർട്ട് ധരിച്ചില്ല, കാരണം കരിങ്കൊടി പ്രതിഷേധത്തിൽ ഇട്ടിരുന്ന കറുത്ത ഷർട്ട് വലിച്ചൂരിയാണ് പ്രതിഷേധിച്ചത്...
പിന്നെ സൂക്ഷിച്ചു നോക്കിയാൽ അറിയാം, കറുത്ത മുണ്ട് എന്നു വ്യക്തമാക്കുവാൻ അൽപ്പം ഫോട്ടോഷോപ്പ് അവിടെ ഉപയോഗിച്ചിട്ടുണ്ട്..

മാത്രമല്ല, അയ്യപ്പ ഭക്തർ ധരിക്കുന്ന മാലയും കഴുത്തിൽ ഇല്ല എന്നത് വ്യക്തമാണ്..

അപ്പോൾ .. ?

അതേ, ഇത് 100% വ്യാജ വാർത്ത മാത്രമാണ്.
സിപിഐഎം പ്രവർത്തകന്റെ അടിനാഭിയിൽ ചവിട്ടുന്ന ഫോട്ടോ ആണ് തലക്കെട്ട് മാറ്റി പ്രചരിപ്പിക്കുന്നത്.. കേരളത്തിൽ മാത്രമല്ല.. കേരളത്തിന്റെ സാഹോദര്യം തകർക്കാൻ ഉത്തരേന്ത്യയിൽ ആണ് ഇത് കൂടുത്തലായി പ്രചരിക്കുന്നത്. ഒപ്പം താരതമ്യത്തിന് ഉത്തർപ്രദേശ് പോലീസിന്റെ ചിത്രവും ഉണ്ട്.

ആരായിരിക്കും പിന്നിൽ ... ?

ശബരിമല സീസണിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിൽ മുൻപിൽ സംഘ പരിവാരം തന്നെയാണ്, ഒപ്പം കേരളത്തിന്റെ സാഹോദര്യം തകർക്കാൻ ചില തീവ്ര ഇസ്‌ലാമിക സംഘടനകളും ഒറിജിനൽ ഐഡിയിൽ നിന്നും ഫേക്ക് ഐഡിയിൽ നിന്നും ഈ ഫോട്ടോ പ്രചരിപ്പിക്കുന്നുണ്ട്..

കൂടുതൽ തെളിവുകൾ .. ?

അന്ന് ഈ വാർത്ത വന്ന മലയാളം മാധ്യമങ്ങളുടെ ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്ത് കാണുക : ദേശാഭിമാനി, മാധ്യമം, മാതൃഭൂമി

ടൈംസ് ഓഫ് ഇന്ത്യ ഫാക്റ്റ് ചെക്ക് : ഇവിടെ ക്ലിക്ക് ചെയ്യുക.

നമ്മൾ എന്ത് ചെയ്യണം ..?

പ്രചരിപ്പിക്കാതിരിക്കുക..
എതിർ ചേരിയിൽ ഉള്ളവരുടേത് ആയാലും, ഇത്തരം വാർത്തകൾ കാണുമ്പോൾ യാഥാർത്ഥ്യം അന്വേഷിക്കുക, കാരണം കൈവിട്ട പോസ്റ്റ് ഏതൊക്കെ രീതിയിൽ സമൂഹത്തെ ബാധിക്കും എന്ന് ഒരിക്കലും പ്രവചിക്കാൻ ആവില്ല എന്ന് മനസ്സിലാക്കുക..