ഡിസംബർ 8-ന് നടക്കുന്ന കർഷക ബന്ദ്‌ കേരളത്തിൽ ഇല്ല...


കോഴിക്കോട് : കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എട്ടിന് സംസ്ഥാനത്ത് ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി അറിയിച്ചു. കര്‍ഷകര്‍ നടത്തുന്നത് ജീവന്മരണ പോരാട്ടമാണ്. അതിന് എല്ലാ പിന്തുണയുമുണ്ട്.

 എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജനജീവിതം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം എട്ടിന്  സംസ്ഥാനത്തുണ്ടാകില്ല. ഇക്കാര്യം ട്രേഡ് യൂണിയനുകളുടെ സംസ്ഥാന കോര്‍ഡിനേഷന്‍ നേതാക്കള്‍ ചര്‍ച്ചചെയ്ത് തീരുമാനിച്ചിട്ടുണ്ട്.

കര്‍ഷക സംഘടനകളുമായി ചേര്‍ന്നാകും ഐക്യദാര്‍ഢ്യസമരം. ഇതിന്റെ ഭാഗമായി എട്ടിന് ജില്ലകളില്‍ പ്രകടനങ്ങളും ധര്‍ണകളും സംഘടിപ്പിക്കുമെന്നും എളമരം കരീം പറഞ്ഞു.