ചെങ്കോട്ട പിടിച്ച് കര്‍ഷകര്‍, ചെങ്കോട്ടക്ക് മേല്‍ കര്‍ഷക പതാക പാറി. ഒരു കര്‍ഷകന്‍റെ ജീവന്‍ നഷ്ടപ്പെട്ടു

 


ന്യൂഡൽഹി : റാലിക്കിടെ പൊലീസിന്റെ അക്രമണത്തിനിടെ ഒരു കർഷകൻ മരിച്ചു. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ ദീന്‍ദയാല്‍ ഉപാധ്യായ റോഡില്‍ പ്രതിഷേധിക്കുകയാണ്. പൊലീസ്‌ വെടിവെയ്‌പ്പിലാണ്‌ മരണം എന്ന്‌ കർഷകർ പറഞ്ഞു.

കര്‍ഷകര്‍ ട്രാക്‌ട‌റുകളുമായി ഇന്ത്യാ ഗേറ്റിലേക്ക് നീങ്ങി,. പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലെത്തി കര്‍ഷക സംഘടനകളുടെ കൊടി ഉയര്‍ത്തി. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകള്‍ പ്രതിഷേധത്തിനിടെ തകര്‍ക്കപ്പെട്ടു. പൊലീസ് കര്‍ഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ചെയ്‌തു.

നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കര്‍ഷകസംഘടനകള്‍ പറഞ്ഞു. ഒരു ലക്ഷത്തോളം ട്രാക്ടറുകളിലായി നാല് ലക്ഷത്തോളം കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നത്.