വിപ്ലവവും പ്രണയവും ബാക്കി : അനിൽ പനച്ചൂരാൻ ഓർമ്മയായി. | Anil Panachooran

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.  56 വയസായിരുന്നു. 8.10 നായിരുന്നു അന്ത്യം സംഭവിച്ചത്.

മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ അദ്ദേഹം സിനിമാ രംഗത്തെത്തുന്നത്. അറബിക്കഥയിലെ ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം' എന്ന ഗാനം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി