ദേശീയ കലാഉത്സവ് വിജയികള്‍ക്ക് അനുമോദനം ഇന്ന്‍


കേന്ദ്രവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ദേശീയ കലാഉത്സവിലെ വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും സമഗ്രശിക്ഷയുടെ ആഭിമുഖ്യത്തില്‍ അനുമോദനം നല്‍കുന്നു. ഇന്ന്‍ (ഫെബ്രുവരി 20 ന്) വൈകിട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് ഹാളില്‍ നടക്കുന്ന പരിപാടി തുറമുഖ - പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്് പി പി ദിവ്യ അധ്യക്ഷയാകും. ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എസ് എസ് കെ സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍  തുടങ്ങിയവര്‍ മുഖ്യതിഥികളാകും.സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രനുമായി കുട്ടികള്‍ സര്‍ഗസല്ലാപം നടത്തും.  കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.