ജനങ്ങൾ ഒന്നാകെ പറയുന്നു മാറ്റം അനിവാര്യം.



ഇരിക്കൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥ് സജി കുറ്റ്യാനിമറ്റം ചുഴലിയിലെ വിവിധ പ്രദേശങ്ങളില്‍ എത്തിയപ്പോള്‍

ശ്രീകണ്ഠാപുരം

നാല് പതിറ്റാണ്ടുകാലമായി വികസനമെന്തെന്നറിയാത്ത ജനത ഒന്നാകെ പറയുന്നു ഇക്കുറി ഇരിക്കൂറിൽ മാറ്റം അനിവാര്യമാണെന്ന്. അതിനായി ഞങ്ങൾ വോട്ട് ചെയ്യും. പര്യടനത്തിന്റെ അഞ്ചാം ദിനമായ തിങ്കളാഴ്ച എത്തിയ സ്വീകരണ കേന്ദ്രങ്ങളിൽ നിന്നൊക്കെ വോട്ടർമാർ ഈ ഉറപ്പ് എൽഡിഎഫ് സ്ഥാനാർഥി സജി കുറ്റ്യാനിമറ്റത്തിന് നൽകുകയും ചെയ്യുന്നു. തിങ്കളാഴ്ച രാവിലെ ചുഴലി പ്രദേശത്തെ വിവിധ തൊഴിലുറപ്പ്  കേന്ദ്രങ്ങൾ സന്ദർശിച്ച് തൊഴിലാളികളെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ചു. ആദ്യകാല പാർടി പ്രവർത്തകരെയും ബന്ധുക്കളെയും മുതിർന്ന പൗരന്മാരെയും നേരിൽ കണ്ടു. തുടർന്ന് ചെങ്ങളായി, പയ്യാവൂർ, ചന്ദനക്കാംപാറ പ്രദേശങ്ങളിലെ ആരാധാനാലയങ്ങളും കോൺവെന്റുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചു. എൽഡിഎഫ് നേതാക്കളായ വി പി മോഹനൻ, എം വി ഗോവിന്ദൻ, വി വി സേവി, പി പ്രകാശൻ, എൻ നാരായണൻ എന്നിവർ ഒപ്പമുണ്ടായി.