സജി കുറ്റ്യാനിമറ്റത്തിന്റെ ഏഴാം ദിന പര്യടനവും ആവേശകരം

 

മണക്കാട് തൊഴിലുറപ്പ് കേന്ദ്രത്തിലെത്തിയപ്പോള്‍

ഇരിക്കൂര്‍

നാമനിർദ്ദേശ പത്രി സമർപ്പണത്തിന് ശേഷം ഇരിക്കൂർ മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി സജി കുറ്റ്യാനിമറ്റം ഇരിക്കൂർ ലോക്കലിലെ വിവിധ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ചു. തുടർന്ന് വളക്കൈ പള്ളോട്ടി ഹൗസ്, 

മലബാർ തേൻ സംസ്കരണ കേന്ദ്രം, കുണ്ടൂലാട്, മരുതേനി, മണക്കാട്, പാറക്കാടി, ചെമ്പന്തൊട്ടി ടൗൺ, കട്ടായി, പെരുംപറമ്പ് എന്നിവിടങ്ങളിലും സന്ദർശനം നടത്തി വോട്ട് അഭ്യർഥിച്ചു. എൽഡിഎഫ് നേതാക്കളായ അഡ്വ കെ കെ രത്നകുമാരി, എം ബാബുരാജ്, പി രാജീവ്, കെ ജനാർദ്ദനൻ, കെ കെ രഘുനാഥൻ, മിനേഷ് മണക്കാട്, എം പ്രേമാനന്ദ് എന്നിവർ ഒപ്പമുണ്ടായി.