കെട്ടിവെക്കാനുള്ള തുക കൈമാറി

 ആലക്കോട്

ഇരിക്കൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥനാര്‍ഥി സജി കുറ്റ്യാനിമറ്റത്തിന് കെട്ടൊവെക്കാനുള്ള തുക കൈമാറി. മാവുംച്ചാലിലെ സ്വയം സഹായ സംഘങ്ങളായ കേരളോദയയും ജനതയും ചേര്‍ന്നാണ് തുക നല്‍കിയത്. സംഘം പ്രസിഡന്റുമാരായ മൈക്കിള്‍ മ്ളാക്കുഴി, ജോര്‍ജ്ജ് പാറത്താഴെ എന്നിവര്‍ ചേര്‍ന്ന് കൈമാറി. സ്ഥാനാര്‍ഥി സജി കുറ്റ്യാനിമറ്റം, മോളി ജോസഫ്, വിനോയി തെക്കേയില്‍, സെബാസ്റ്റ്യന്‍ മൈക്കിള്‍, എം എന്‍ സന്തോഷ്, കൊട്ടാരത്തില്‍ ലൈജു, ജൈയിംസ് മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു.