കോവിഡ് വാക്സിന് ഏപ്രിൽ ഒന്ന്‌ മുതൽ 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ലഭ്യമാക്കും.

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ മൂന്നാംഘട്ടത്തിന് ഏപ്രിലില്‍ തുടക്കമാകും. 45 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ വാക്സിന്‍ നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള സമയപരിധി 8 ആഴ്ചവരെ നീട്ടിയിട്ടുമുണ്ട്.

കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം. ഏപ്രിൽ 1 മുതൽ മൂന്നാംഘട്ട വാക്സിനേഷൻ നടപടികൾക്ക് തുടക്കമാകും. 45 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ വാക്സിന്‍ നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്കും വാക്‌സിന്‍ നല്‍കും. കൂടുതല്‍ വാക്‌സിന്‍ ഇതിനായി എത്തിക്കും.

ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച് ജനങ്ങള്‍ക്കു വാക്സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. കോവിഡ് വാക്സിനേഷനുള്ള സമയ പരിധി നേരത്തെ സര്‍ക്കാര്‍ നീക്കിയിരുന്നു. ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്സിന്‍ സ്വീകരിക്കാം. നിലവിൽ ആദ്യ ഡോസ് സ്വീകരിച്ചവർ 8 ആഴ്ചക്കുള്ളിൽ രണ്ടാം ഡോസ് സ്വീകരിച്ചാൽ മതിയാകും. രാജ്യത്തു വാക്സിൻ ക്ഷാമമില്ലെന്നും ആവശ്യത്തിന് വാക്സിൻ ഉണ്ടെന്നും ജാവദേക്കർ അറിയിച്ചു.