2021-22 വർഷ സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു..

സംസ്ഥാനത്ത് 2021-22 അക്കാദമിക വര്‍ഷത്തെ എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ജൂണ്‍ 20ന് നടത്താന്‍ ഉന്നതലയോഗം തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രോസ്പെക്ട്സില്‍നിന്ന് മാറ്റങ്ങളൊന്നുമില്ല. രാവിലെ ഫിസിക്സ്, കെമസ്ട്രി പേപ്പറും ഉച്ചയ്ക്ക് കണക്കും ഒറ്റ ദിവസവമായി നടത്തും.

സാമ്പത്തിക സംവരണം (ഇഡബ്ല്യുഎസ്) ഉള്‍പ്പെടെയുള്ള എല്ലാ സംവരണ മാനദണ്ഡങ്ങളും ഇത്തവണയും പാലിക്കും. 2022 മുതല്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഓണ്‍ലൈനായി (കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ്) നടത്തുന്നതിനും ധാരണയായി. യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു അധ്യക്ഷനായി. എന്‍ട്രന്‍സ് കമീഷണര്‍ എ ഗീത, ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.