എല്‍.ഡി.എഫിന്‍റെ പരസ്യം പതിച്ച ഒരു ഓട്ടോറിക്ഷയുടെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ഓട്ടോറിക്ഷ എല്‍.ഡി.എഫിന്‍റെ പ്രചരണം ചെയ്യുന്നതിനാല്‍ അപകടത്തില്‍പ്പെട്ടു എന്ന് പലരും ഈ ചിത്രം പങ്ക് വെച്ച് പരിഹസിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ് ചെയ്തതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് അപകടത്തില്‍ പെട്ട ഒരു റിക്ഷ കാണാം. ഈ റിക്ഷ മുഖ്യമന്ത്രിയുടെ ചിത്രവുമായി സി.പി.എമിന്‍റെ പ്രചരണം ചെയ്യുന്നത് കാരണമാണ് അപകടത്തില്‍പ്പെട്ടത് എന്ന തരത്തില്‍ പരിഹസിച്ച് അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“നാട്ടുകാരുടെ പ്രാക്കും പിന്നെ മാൻഡ്രേക്ക് എഫക്ടും.ദാണ്ടെ കെട മൂഞ്ചി കുത്തികൊണ്ട് നടുറോട്ടിൽ.”
ഇന്നി ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണ് എന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ലഭിച്ച ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ 2015ല്‍ ഒരു വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചതായി ഞങ്ങള്‍ക്ക് ലഭിച്ചു. യഥാര്‍ത്ഥ ചിത്രം താഴെ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കാണാം.
ലേഖനം വായിക്കാന്‍- Mangalore Today | Archived Link
ഈ ചിത്രം മംഗലാപുരത്ത് 6 കൊല്ലം മുന്‍പ് നടന്ന ഒരു റോഡ് അപകടത്തിന്‍റെതാണ്. ഒരു ഓട്ടോറിക്ഷയും ഒരു ഓ൦നി വണ്ടിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നാണ് വാര്‍ത്ത. ഈ വാര്‍ത്തയില്‍ നല്‍കിയ അപകടത്തിന്‍റെ ചിത്രം തന്നെയാണ് എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുന്നത് .
രണ്ട് ചിത്രങ്ങള്‍ തമ്മിലുള്ള സാമ്യങ്ങള്‍ കാണാന്‍ താഴെ നല്‍കിയ താരതമ്യം നോക്കുക. ഈ രണ്ട് ചിത്രങ്ങളും ഒന്നുതന്നെയാണ് എന്ന് നമുക്ക് വ്യക്തമായി കാണാം.
നിഗമനം
സാമുഹ്യ മാധ്യമങ്ങളില്‍ എല്‍.ഡി.എഫിന്‍റെ പരസ്യം പതിച്ച ഒരു ഓട്ടോറിക്ഷ അപകടത്തില്‍ പെട്ടു എന്ന് വാദിച്ച് പ്രചരിപ്പിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.